Arrested | തളിപ്പറമ്പില്‍ എം ഡി എം എ കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍

 
Youth Arrested With MDMA, Kannur, News, Arrested, MDMA, Police, Kerala


ADVERTISEMENT

അറസ്റ്റ് ചെയ്തത് റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് ടീമിന്റെയും തളിപ്പറമ്പ് എസ് ഐ പി റഫീക്കിന്റെയും നേതൃത്വത്തില്‍

4.400 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു


കണ്ണൂര്‍ ജില്ലയില്‍ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് 

തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടികെ മുഹമ്മദ് റിയാസിനെയാണ്(31) ഞായറാഴ്ച പുലര്‍ചെ ഒരു മണിക്ക് റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് ടീമിന്റെയും തളിപ്പറമ്പ് എസ് ഐ പി റഫീക്കിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Aster_MIMS

ധര്‍മ്മശാല-പറശിനിക്കടവ് റോഡിലെ സീന സ്റ്റീല്‍ എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ചാണ് കെ.എല്‍-13 എന്‍-5750 നമ്പര്‍ ബൈകില്‍ സഞ്ചരിക്കവെ 4.400 ഗ്രാം എംഡിഎംഎ സഹിതം ഇയാള്‍ പിടിയിലായത്. മാസങ്ങളായി ലഹരിവിരുദ്ധ പൊലീസ് സംഘമായ ഡാന്‍സാഫ് ടീം  റിയാസിനെ നിരീക്ഷിച്ചുവരികയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്  റിയാസെന്ന് പൊലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia