Arrested | കൂട്ടുപുഴയില്‍ ബൈകില്‍ എം ഡി എം എ കടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍
Jan 13, 2024, 22:27 IST
ഇരിട്ടി: (KVARTHA) കേരള - കര്‍ണാടക അന്തര്‍സംസ്ഥാന പാതയായ കൂട്ടുപുഴയില്‍ മൂന്ന് ഗ്രാം എം ഡി എം എയുമായി ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശഹല്‍(24) പൊലീസിന്റെ പിടിയിലായി. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ജൂലൈ മാസം 15 ഗ്രാം എം ഡി എം എ യുമായി പിടിയിലായി മാസങ്ങളോളം ജയില്‍ വാസം കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നിര്‍ദേശ പ്രകാരം നര്‍കോടിക് സെല്‍ ഡി വൈ എസ് പി വി രമേശന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി കേരള കര്‍ണാടക അന്തര്‍ സംസ്ഥാന പാതയായ കൂട്ടുപുഴയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ രണ്ടു ദിവസമായി നിരവധി വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6:30ന് KL 59 Z 2415 നമ്പര്‍ ബൈക് സഹിതമാണ് പ്രതി പിടിയിലായത്.
ഇരിട്ടി എസ് ഐ എന്‍ വിപിന്‍ പ്രതിയെ അറസ്റ്റ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പത്മജന്‍, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ബംഗ്ലൂരുവില്‍ നിന്നും ബൈകില്‍ പതിവായി ശ്രീകണ്ഠാപുരത്തേക്ക് എം ഡി എം എ കടത്താറുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

Keywords: Youth Arrested with MDMA, Kannur, News, Arrested, MDMA, Bail, Jail, Police, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.