Arrested | കണ്ണൂരില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ
പിപി മുഹമ്മദ് അന്‍ശാദിനെയാണ് 0.630 മില്ലിഗ്രാം എം ഡി എം എയുമായി തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എസ് ഐ റഫീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചപ്പാരപ്പടവില്‍ വച്ചാണ് അന്‍ശാദിനെ പിടികൂടിയത്.

Arrested | കണ്ണൂരില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

എസ് ഐ റഫീഖിനൊപ്പം വിനോദ്, രതീശന്‍, ജിജിമോന്‍ എന്നിവരും അന്‍ശാദിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Arrested | കണ്ണൂരില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

Keywords: Youth Arrested with MDMA, Kannur, News, Court, MDMA, Remanded, Secret Message, Arrested, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia