Arrested | ഇരിട്ടിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (KVARTHA) ഇരിട്ടിയില്‍ എംഡിഎംഎയുമായി കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാക്കള്‍ അറസ്റ്റില്‍. കൂട്ടുപുഴ പൊലീസ് ചെക് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3:50 ന് ഇരിട്ടി പൊലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്. എ സാബിത്(32), ജിഷ്ണുരാജ്(25) എന്നിവരെയാണ് 46 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്.

Arrested | ഇരിട്ടിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വ്യാപകമായി എംഡിഎംഎ വിതരണം ചെയ്യാറുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായും ലോഡ് ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്താറുള്ളതെന്നും പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചടിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

ലോക് സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കര്‍ശന പൊലീസ് പരിശോധന ഉണ്ടാകില്ലെന്നുള്ള ധാരണയിലാണ് പ്രതികള്‍ വോടെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം തന്നെ എംഡിഎംഎ കടത്താന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. നര്‍കോടിക് സെല്‍ ഡി വൈ എസ് പി എ പ്രേംജിത്തിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലയില്‍ കര്‍ശന പരിശോധനയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്നിരുന്നത്.

Arrested | ഇരിട്ടിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

ഇരിട്ടി ഇന്‍സ്പെക്ടര്‍ പികെ ജിജീഷ്, എസ് ഐ യു സനീഷ് എന്നിവരും കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Youth Arrested with MDMA, Kannur, News, MDMA, Police, Arrested, Raid, Vehicle, Drugs, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia