Arrested | 'ബിവറേജ് ഔട് ലെറ്റിന് മുന്‍വശം ഫ്രൂട്‌സ് കച്ചവടത്തിന്റെ മറവില്‍ എം ഡി എം എ വില്‍പന': യുവാവ് അറസ്റ്റില്‍
Jan 19, 2023, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ബിവറേജ് ഔട് ലെറ്റിന് മുന്‍വശം ഫ്രൂട്‌സ് കച്ചവടത്തിന്റെ മറവില്‍ എം ഡി എം എ കച്ചവടം നടത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലയിന്‍കീഴ് ബിവറേജ് ഔട് ലെറ്റിന് മുന്‍വശം ഫ്രൂട്‌സ് കച്ചവടം നടത്തിയ ശ്യാമിനെയാണ് കാട്ടാക്കട എക്‌സൈസ് റെയിന്‍ജ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.
നഗരത്തിലെ കരിമഠം ഭാഗത്തു നിന്നുമാണ് ഇയാള്‍ എം ഡി എം എ വന്‍തോതില്‍ എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ഇത് ചില്ലറയായി കാട്ടാക്കട മലയന്‍കീഴ് ഭാഗങ്ങളിലെ യുവാക്കള്‍ക്ക് വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതിയെന്നും വ്യക്തമാക്കി.
എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളരെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളെ 650 ഗ്രാം എം ഡി എം എയുമായി പിടികൂടുന്നത്.
എക്‌സൈസ് പ്രവന്റ്‌റീവ് ഓഫീസര്‍മാരായ കെ എസ് ജയകുമാര്‍, സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ആര്‍ രജിത്, ആര്‍ ഹര്‍ഷകുമാര്‍, എസ് മണികണ്ഠന്‍, എം ശ്രീജിത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിജി ശിവരാജ്, എക്‌സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് വില്‍പനയ്ക്കായി എം ഡി എം എ നല്‍കിയിരുന്ന സംഘത്തെ കുറിച്ചും എക്‌സൈസ് അന്വേഷണം നടത്തുന്നുണ്ട്.
Keywords: Youth arrested with MDMA, Thiruvananthapuram, News, Arrested, Drugs, Officers, Kerala.
Keywords: Youth arrested with MDMA, Thiruvananthapuram, News, Arrested, Drugs, Officers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

