Arrested | ഭൂമിക്കടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച മദ്യ ശേഖരവുമായി യുവാവ് അറസ്റ്റില്‍
Mar 17, 2024, 12:31 IST
കണ്ണൂര്‍: (KVARTHA) പെരിങ്ങോത്ത് ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി നന്ദു(28) ആണ് പിടിയിലായത്.
ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ പെരിങ്ങോം ഉമ്മറപ്പൊയില്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ വില്‍പ്പനക്കായി സ്‌കൂടിയില്‍ കടത്തുകയായിരുന്ന മദ്യം സഹിതമാണ് നന്ദു എക്സൈസിന്റെ വലയിലായത്.
അന്വേഷണത്തില്‍ മലയോര മേഖലയിലെ മാഹി മദ്യത്തിന്റെ ചില്ലറ, മൊത്ത വില്‍പന ഇയാളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമായതായി എക്സൈസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്‍ രഹസ്യ അറയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം കണ്ടെടുത്തത്.
ആകെ 275 കുപ്പി മദ്യമാണ് എക്സൈസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ കെ രാജേന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടിവി ശ്രീകാന്ത്, പിവി സനേഷ്, പി സൂരജ്, എക്സൈസ് ഡ്രൈവര്‍ പിവി അജിത് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നന്ദുവിന്റെ പേരില്‍ അബ്കാരി കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Keywords: Youth Arrested with liquor, Kannur, News, Arrested, Liquor, Excise, Remanded, Vehicle Inspection, Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.