Arrested | തായ് ലാന്‍ഡില്‍ നിന്നും വിമാനമാര്‍ഗം കടത്തിയ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) തായ്ലാന്‍ഡില്‍ നിന്നും വിമാനമാര്‍ഗം കടത്തിയ പൊന്നും വിലയുളള ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഗ്രാമിന് മൂവായിരം രൂപ വിലയുളള 2.4കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഫാസിലിനെ തൃശൂരിലെ ലോഡ്ജില്‍ നിന്നും പിടികൂടിയത്.

Arrested | തായ് ലാന്‍ഡില്‍ നിന്നും വിമാനമാര്‍ഗം കടത്തിയ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പിടിച്ചെടുത്ത കഞ്ചാവിന് 30 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് പാലക്കാട് ഐബി ഇന്‍സ്പെക്ടര്‍ എന്‍ നൗഫലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃശൂരില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ നിന്നും പാര്‍കു ചെയ്ത കാറില്‍ നിന്നും പാകറ്റുകളായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.

എം ഡി എം എ ക്കാള്‍ വിലയുളള കഞ്ചാവ് വാങ്ങുന്നതിനായി കാറിലെത്തിയ മൂന്നുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തായ്ലാന്‍ഡിലേക്ക് വിനോദയാത്ര പോകുന്നവര്‍ സൗജന്യ എയര്‍ടികറ്റ് നല്‍കിയാണ് തായ്ലാന്‍ഡിലെ പട്ടാലയില്‍ സുലഭമായി കിട്ടിയിരുന്ന കഞ്ചാവ് വിമാനമാര്‍ഗമായി കേരളത്തിലെത്തിച്ചിരുന്നത്.

ഇവിടെ കൊണ്ടു വന്നതിനു ശേഷം മൂന്നിരട്ടി വിലയ്ക്കാണ് കഞ്ചാവു വിറ്റിരുന്നതെന്ന് എക്സൈസ് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഐബി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ സുദര്‍ശന്‍ കുമാര്‍, കെജി ഓസ്റ്റില്‍, സോണി കെ ദേവസി, ടി ഐ സനീഷ് കുമാര്‍, ചെന്താമര എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

Keywords:  Youth Arrested With Ganja, Kannur, News, Arrested, Ganja, Lodge, Case, Statement, Excise, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia