കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും കഞ്ചാവ് വേട്ട. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിപി ശംശീറി(33) നെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ന്‍ജ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസും സംഘവും കല്യാശ്ശേരിയില്‍ നിന്നും 15 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്.
കല്യാശ്ശേരി, ധര്‍മ്മശാല, തളിപ്പറമ്പ് ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുളളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതില്‍ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.
കല്യാശ്ശേരി, ധര്‍മ്മശാല, തളിപ്പറമ്പ് ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുളളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതില്‍ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബൈകില്‍ കഞ്ചാവുമായി വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന ശംശീര്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപി എസ് ആക്റ്റു പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും മയക്കുമരുന്ന് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
Keywords: Youth Arrested with Ganja, Kannur, News, Arrested, Excise, Ganja, Shamshir, Bike, Case, Students, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.