ADVERTISEMENT
വണ്ടന്മേട്: (KVARTHA) കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ സാഹസികമായി പിടികൂടി പൊലീസ്. വണ്ടന്മേട് പൊലീസ് സ്റ്റേഷന് പരിധിയിലെ സന്തോഷ് (40) ആണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് വണ്ടന്മേട് താഴെ കവലയില്‍ രാത്രി 7.40 ഓടെയാണ് വണ്ടന്മേട് പ്രിന്‍സിപല്‍ സബ് ഇന്‍സ്പെക്ടര്‍ എബി പി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്.
അര കിലോ വീതമുള്ള നാലു പാകറ്റുകളാക്കിയ രണ്ടു കിലോ കഞ്ചാവാണ് ഇയാള്‍ എത്തിയ കാറില്‍ നിന്നും പിടിച്ചെടുത്തത്. കഞ്ചാവുമായെത്തിയ വാഹനം പൊലീസ് തടഞ്ഞെങ്കിലും തൊട്ടടുത്ത പ്രദേശത്തേക്ക് കാറ് കയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും ചില്ലറ വില്പനയ്ക്കായി വാങ്ങിയതാണെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Keywords: Youth Arrested with Ganja, Idukki, News, Arrested, Secret Message, Car, Ganja, Santhosh, Police, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.