Arrested | കണ്ണൂരില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: പയ്യാമ്പലത്ത് യുവാവ് അറസ്റ്റില്‍
Jan 12, 2024, 12:22 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. പയ്യാമ്പലം ബീചിലേക്ക് പോകുന്ന റോഡില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് 134.178 ഗ്രാം മെത്താ ഫിറ്റമിനുമായി യുവാവ് പിടിയിലായത്. ബുള്ളറ്റില്‍ കടത്തുന്നതിനിടെയാണ് പിടിവീണത്.
എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി എച് മുഹമ്മദ് ശരീഫാണ് (34) അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനയില്‍ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ സി ഷാബു, പ്രിവന്റീവ് ഓഫിസര്‍മാരായ കെ സി ഷിബു, ആര്‍ പി അബ്ദുല്‍ നാസര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ സി സുജിത്ത്, സി ഇ ഒ വിഷ്ണു, വനിതാ സി ഇ ഒ പി സീമ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.