ബ്ലൂടൂത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് 25 ലക്ഷം രൂപയുടെ ചരസ് കടത്താന്‍ ശ്രമം; യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍
Dec 4, 2020, 12:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 04.12.2020) കോഴിക്കോട് 25 ലക്ഷം രൂപയുടെ ചരസുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോഴിക്കോട് പള്ളിയാര്‍ക്കണ്ടി മുഹമ്മദ് റഷീബിനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് നിന്നും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ബ്ലൂടൂത് സ്പീക്കറിനുള്ളിലാക്കിയാണ് റഷീബ് ചരസ് കടത്താന്‍ ശ്രമിച്ചത്.
എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുവാവിനെ പിടികൂടിയത്. പിടികൂടിയ ചരസിന് അന്താരാഷ്ട്ര വിപണിയില്‍ 25 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

