Arrested | തലശേരിയില്‍ മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശ്ശേരി: (www.kvartha.com) മയക്കുമരുന്ന് വിപണനത്തില്‍ പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്ന യുവാവിനെ ബ്രൗണ്‍ ഷുഗറുമായി എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി എക്സൈസ് റേന്‍ജ് സംഘം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് തലശ്ശേരിയില്‍ നിന്ന് യുവാവ് പിടിയിലായത്. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റപ്പു എന്നു വിളിക്കുന്ന പിവി റഫ് നാസാണ് (31) അറസ്റ്റിലായത്. 50 മിലിഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. തലശ്ശേരി റേന്‍ജ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറും സംഘവും പിന്നാലെ ഓടിയാണ് യുവാവിനെ എംഎം റോഡില്‍നിന്ന് പിടികൂടിയത്.

പ്രിവന്റിവ് ഓഫിസര്‍ വികെ ഷിബു, സുധീര്‍ വാഴവളപ്പില്‍, പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) ഷെനിത്ത് രാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ലെനിന്‍ എഡ്വേര്‍ഡ്, വികെ ഫൈസല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ജസ്ന ജോസഫ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Arrested | തലശേരിയില്‍ മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയില്‍


കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളില്‍ നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് റഫ്നാസെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് ലഹരി ഉല്‍പന്നങ്ങളായ ബ്രൗണ്‍ ഷുഗര്‍, എംഡിഎംഎ തുടങ്ങിയവ ട്രെയിന്‍ മാര്‍ഗം വഴി എറണാകുളത്ത് എത്തിച്ച് അവിടെനിന്ന് ബസ് മാര്‍ഗം തലശ്ശേരിയില്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് വില്‍പന നടത്താറുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ട റഫ് നാസ് പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.

Keywords:  Youth arrested with brown sugar, Kannur, News, Youth Arrested, Excise, Brown Sugar, Police Station, Attack, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia