Arrested | കണ്ണൂര്‍ നഗരത്തില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തിലെ കാല്‍ടെക്‌സില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍  പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ കെ മുഹമ്മദ് ബാസിത്തി(28) നെയാണ് കണ്ണൂര്‍ അസി. പൊലീസ് കമീഷണര്‍ കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Arrested | കണ്ണൂര്‍ നഗരത്തില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍


ശനിയാഴ്ച രാത്രി പത്തു മണിയോടെ കണ്ണൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയില്‍ 40 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു. മറ്റൊരാള്‍ക്ക് കൈമാറാനായിട്ടാണ് ഇയാള്‍ ബ്രൗണ്‍ ഷുഗറുമായി എത്തിയതെന്ന് പൊലീസ് പറഞ്ഞു. എ സി പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്.

Keywords: Youth arrested with brown sugar, Kannur, News, Secret Message, Arrested, Brown Sugar, Police, Raid, Bus Stand, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia