Arrested | കണ്ണവത്ത് പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍
Oct 11, 2023, 19:29 IST
കണ്ണൂര്‍: (KVARTHA) മലയോര പൊലീസ് സ്റ്റേഷനായ കണ്ണവത്ത് പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണവം കള്ളുഷാപ്പിന് സമീപം വെച്ചാണ് എം ഡി എം എ യുമായി കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ഹാനെ(28) കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് വാഹന പരിശോധനക്കിടെ ഇയാള്‍ പിടിയിലായത്.
സര്‍ഫാന്‍ ഓടിച്ചു വന്ന കാറിന് പൊലീസ് കൈകാണിക്കുകയും പെട്ടെന്ന് തന്നെ കാര്‍ പുറകോട്ട് എടുത്ത് പോകാന്‍ ശ്രമിക്കുന്നതും കണ്ട് തടഞ്ഞു വെച്ച് പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധയില്‍ ഇയാളുടെ കയ്യില്‍ നിന്നും ആറ് ചെറിയ പാകറ്റുകളിലായി സൂക്ഷിച്ച 2.33 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ക്കെതിരെ കണ്ണവം സ്റ്റേഷനില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തു.

Keywords: Youth arrested with 2.33 g MDMA, Kannur, News, Arrested, MDMA, Police Station, Vehicle, Inspection, Car, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.