KAAPA | 'കണ്ണൂരില്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലില്‍ അടച്ചു'
Aug 7, 2023, 20:50 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ന്യൂ മാഹി പൊലീസ് കാപ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നസീറി (23) നെയാണ് തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് പെട്ടിപ്പാലത്തു നിന്നും ന്യൂമാഹി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാറിന്റെ റിപോര്‍ട് പ്രകാരം കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറാണ് പ്രതിയെ അറസ്റ്റു ചെയ്തു ജയിലില്‍ അടക്കാന്‍ ഉത്തരവിട്ടത്. ഇയാള്‍ക്കെതിരെ ന്യൂമാഹി, തലശേരി സ്റ്റേഷനുകളിലായി ദേഹോപദ്രവം, കവര്‍ച, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നിങ്ങനെയായി നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് ന്യൂമാഹി പൊലീസ് അറിയിച്ചു.
സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പെടെ ഇതുവരെയായി 55 പേര്‍ക്കെതിരെയാണ് കാപ ചുമത്താന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ റിപോര്‍ട് നല്‍കിയത്. ഇതില്‍ 18 പേരെ നാടു കടത്തിയിട്ടുണ്ട്.
സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പെടെ ഇതുവരെയായി 55 പേര്‍ക്കെതിരെയാണ് കാപ ചുമത്താന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ റിപോര്‍ട് നല്‍കിയത്. ഇതില്‍ 18 പേരെ നാടു കടത്തിയിട്ടുണ്ട്.
Keywords: Youth Arrested Under KAAPA, Kannur, News, Police, Collector, Report, Police Commissioner Ajith Kumar, Multiple Case, Naseer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.