KAAPA | തലശേരിയില്‍ കാപ ചുമത്തി നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ ജയിലില്‍ അടച്ചു

 


തലശേരി: (KVARTHA) തലശേരി ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അതുലിനെയാണ് (23) കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം കാപ ചുമത്തി ജയിലിലടച്ചത്.

കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഐ പി എസിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്ക് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ ആറ് കേസുകള്‍ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.

KAAPA | തലശേരിയില്‍ കാപ ചുമത്തി നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ ജയിലില്‍ അടച്ചു

തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനു ആന്റണിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, എസ് ഐ ഗിരീഷ്, എസ് സി പി ഒ മാരായ പ്രകാശന്‍, സുരേഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Keywords: Youth arrested under KAAPA, Kannur, News, KAAPA, Arrested, Police, Report, Police Station, Jailed, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia