KAAPA | 'പോക്സോ ഉള്‍പെടെ 6 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു'
Mar 29, 2024, 06:23 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ചെറുവാഞ്ചേരിയില്‍ നിരവധി ക്രിമിനല്‍ കേസുകളിലും പോക്സോ കേസിലും പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു. കണ്ണവം പൊലീസ് സ്റ്റേഷന് പരിധിയിലെ സൗരവ്(24) എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം കാപ ചുമത്തി ജയിലിലടച്ചത്.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഐ പി എസിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്ക് പോക്സോ കേസ് ഉള്‍പെടെ കണ്ണവം പൊലീസ് സ്റ്റേഷനില്‍ ഏഴ് കേസുകള്‍ നിലവിലുണ്ട്. കണ്ണവം ഇന്‍സ്പെക്ടര്‍ ബോസിന്റെ നേതൃത്വത്തില്‍ എസ് ഐ രാജീവന്, എസ് സി പി ഒ വിജിത്ത് അത്തിക്കല്‍, ബിജേഷ് തെക്കുബാടന്, സി പി ഒ പ്രജിത്ത് കണ്ണിപ്പൊയില്‍ എന്നിവര്‍ ചേര്‍ന്നാണ് ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെ സൗരവിനെ അറസ്റ്റ് ചെയ്തത്.

Keywords: Youth Arrested Under KAAPA, Kannur, News, Arrested, KAAPA, Report, Police Station, Collector, Crime, Criminal Case, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.