Arrested | കണ്ണൂര്‍ നഗരത്തിലെ സ്പെയര്‍ പാര്‍ട്സ് കടയില്‍ മോഷണം നടത്തിയെന്ന പരാതിയില്‍ മുന്‍ജീവനക്കാരന്‍ അറസ്റ്റില്‍
Jun 21, 2023, 22:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തളാപ്പ് മക്കാനിയിലെ എസ് എസ് ബീറിങ് കംപനി എന്ന ഓടോ മൊബൈല്‍ സ്പെയര്‍ പാര്‍ട്സ് കടയില്‍ മോഷണം നടത്തിയ ആളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോരമ്പേത്ത് വെശാഖാ(27)ണ് അറസ്റ്റിലായത്.
കടയുടെ സൈഡിലുള്ള ഷടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി നാല് ഡസ്‌ക് ടോപ് കംപ്യൂടര്‍ മോണിറ്ററുകളാണ് മോഷണം നടത്തിയത്. വൈശാഖ് ഇതിനുമുന്‍പ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത ആളായിരുന്നു. കടയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യം കാരണമാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
കടയുടെ സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മതുക്കോത്ത് പാട്യം റോഡില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കടയുടെ സൈഡിലുള്ള ഷടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി നാല് ഡസ്‌ക് ടോപ് കംപ്യൂടര്‍ മോണിറ്ററുകളാണ് മോഷണം നടത്തിയത്. വൈശാഖ് ഇതിനുമുന്‍പ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത ആളായിരുന്നു. കടയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യം കാരണമാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
Keywords: Youth arrested on charge of robbery, Kannur, News, Police, Arrested, Robbery, Desk Top Computer, Court, Statement, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.