Arrested | ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റ സംഭവം: യുവാവ് വധശ്രമ കേസിൽ അറസ്റ്റിൽ

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) ചക്കരക്കൽ ചേലോറയിലെ ക്ഷേത്ര കൗണ്ടറിൽ മദ്യലഹരിയിൽ അതിക്രമിച്ച് കയറിയ യുവാവ് കത്തി കൊണ്ട് ഓഫീസ് ക്ലാർകിനെ കുത്തുന്നത് തടയാൻ ചെന്ന പൂജാരിക്ക് കുത്തേറ്റ സംഭവത്തിൽ വധശ്രമ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിപിൻ കുമാറിനെ (37) യാണ് ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Arrested | ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റ സംഭവം: യുവാവ് വധശ്രമ കേസിൽ അറസ്റ്റിൽ

'കഴിഞ്ഞ ദിവസം വൈകുന്നേരം 6.20 ഓടെയാണ് സംഭവം. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ വെച്ച് വിപിൻ കുമാർ മകളുമായി കാറിൽ പോകവെ ചക്കരക്കൽ കടക്കര ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ക്ലാർകായ മോഹൻകുമാർ സഞ്ചരിച്ച കാറുമായി ഉരസിയ സംഭവമുണ്ടായിരുന്നു. പിന്നീട് ക്ഷേത്രത്തിലെത്തിയ വിപിൻ കുമാർ ക്ഷേത്ര ഓഫീസിൽ കയറി മോഹൻകുമാറിനെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നതിനിടെ തടയാൻ ചെന്ന ക്ഷേത്രത്തിലെ പൂജാരിയായ കാപ്പാട് സ്വദേശി കെകെ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് (56) കത്തി കൊണ്ട് കുത്തേൽക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.

കഴുത്തിനും കൈക്കും കുത്തേറ്റ പൂജാരിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴിയെടുത്ത പൊലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Kannur-News, Kerala, Kerala-News, News, Kannur, Youth, Arrest, Temple, Police, Murder Case, POlice Station, Hospital,   Youth arrested on attempt to murder charge.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia