Arrested | കെ എസ് ആര്‍ ടി സി ഡിപോയില്‍ നിന്ന് 3 മൊബൈല്‍ ഫോണുകളും പണവും അടിച്ചുമാറ്റിയെന്ന പരാതിയില്‍ പ്രതി പിടിയില്‍; കുടുക്കിയത് സിസിടിവി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൂന്നാര്‍: (KVARTHA) കെ എസ് ആര്‍ ടി സി ഡിപോയില്‍ നിന്ന് മൊബൈല്‍ ഫോണുകളും പണവും അടിച്ചുമാറ്റിയെന്ന പരാതിയില്‍ പ്രതി പിടിയിലായി. വട്ടവട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായക് രാജ് ആണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച നടന്ന മോഷണത്തിനാണ് ഇപ്പോള്‍ തുമ്പുണ്ടായിരിക്കുന്നത്.

Arrested | കെ എസ് ആര്‍ ടി സി ഡിപോയില്‍ നിന്ന് 3 മൊബൈല്‍ ഫോണുകളും പണവും അടിച്ചുമാറ്റിയെന്ന പരാതിയില്‍ പ്രതി പിടിയില്‍; കുടുക്കിയത് സിസിടിവി

ശനിയാഴ്ച പുലര്‍ചെയാണ് നായക് രാജ് മൂന്നാര്‍ ഡിപോയിലെ ജീവനക്കാരുടെ വിശ്രമ സ്ഥലത്തു നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും 1500 രൂപയും മോഷ്ടിച്ചത്. കന്‍ഡക്ടര്‍മാരായ കലേഷ്, ജിനേഷ്, അഭിലാഷ് എന്നിവരുടെ മൊബൈല്‍ ഫോണുകളും കലേഷിന്റെ പേഴ്‌സില്‍ ഉണ്ടായിരുന്ന 1500 രൂപയുമാണ് മോഷണം പോയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ദൃശ്യം നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Youth Arrested in Theft Case, Idukki, News, Arrested, Court, Remanded, Police, CCTV, Complaint, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia