വ്യാജ ബന്ധുക്കളെ സംഘടിപ്പിച്ച് വിവാഹതട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

 


ADVERTISEMENT

മലപ്പുറം: വ്യാജ ബന്ധുക്കളെ സംഘടിപ്പിച്ച് വിവാഹതട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് പിടികൂടി. മേല്‍വിലാസവും രേഖകളും വ്യാജമായി ഉണ്ടാക്കുകയും വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുകയും ചെയ്ത മംഗലാപുരം പറങ്കിപ്പോട്ടയിലെ എപിടിടി അമ്മാമാര്‍ വീട്ടില്‍ ആരിഫിനെ(23)യാണ് അറസ്റ്റ് ചെയ്തത്.

വ്യാജ ബന്ധുക്കളായി ആരിഫിനൊപ്പമെത്തിയ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാറല്‍ മമ്പാട്ടുമൂല സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം ജൂലൈ 12ന് പാറല്‍ മമ്പാട്ടുമൂലയിലെ യുവതിയെ ഒന്നര ലക്ഷം രൂപയും 10 പവന്‍ സ്വര്‍ണവും വാങ്ങി യുവാവ് വിവാഹം കഴിച്ചിരുന്നു. രണ്ടുവര്‍ഷമായി ബന്ധുക്കളോട് അകന്നുനില്‍ക്കുന്ന ആരിഫ് വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കുകയും പിതാവിനും ബന്ധുക്കള്‍ക്കും പകരം ആളുകളെ പണം നല്‍കി സംഘടിപ്പിക്കുകയും ചെയ്തു.

വ്യാജ ബന്ധുക്കളെ സംഘടിപ്പിച്ച് വിവാഹതട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍വിവാഹം കഴിഞ്ഞ് ഒരുമാസം കൂടെ താമസിച്ച് പണവും ആഭരണവും കവര്‍ന്ന് യുവതിയെ ഉപേക്ഷിച്ചു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ആരിഫിന്റെ മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ മംഗലാപുരം ആലൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇഷ്ടികക്കളത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

Keywords:  Malappuram, Kerala, Marriage, Accused, Arrest, Police, Family, Gold, Mosque, Mangalore, Arif, Theft, Paral, Mambattumoola, Mobile Number, Trace, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia