Arrested | പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട 5 വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ശമീം അറസ്റ്റിൽ; 'സ്വന്തം വാഹനം കസ്റ്റഡിയിലെടുത്തത് പ്രകോപനം'

 


കണ്ണൂർ: (www.kvartha.com) വളപട്ടണം പൊലിസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട വിവിധ കേസുകളിലെ വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ശമീമിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കോർപറേഷൻ പരിധിയിലെ പുഴാതിയിലെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട അഞ്ച് വാഹനങ്ങൾ ചൊവ്വാഴ്ച പുലർചെ രണ്ടുമണിയോടെ ഇയാൾ കത്തിക്കുന്നത് സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ നിന്നും വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. കണ്ണുരിൽ നിന്നെത്തിയ ഫയർഫോഴ്സ് പുലർചെ നാലു മണിയോടെയാണ് തീ അണച്ചത്.

Arrested | പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട 5 വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ശമീം അറസ്റ്റിൽ; 'സ്വന്തം വാഹനം കസ്റ്റഡിയിലെടുത്തത് പ്രകോപനം'

'പുഴാതിയിലെ ഒരു പഴയ കെട്ടിടത്തിൽ ശമീം ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലിസ് വളഞ്ഞ് പിടികൂടുകയായിരുന്നു. ഇതിനിടെയിൽ കുതറി മാറാൻ രക്ഷപെടാൻ ശ്രമിച്ച ശമീമിന്റെ ആക്രമണത്തിൽ രണ്ടു പൊലീസുകാർക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല. വളപട്ടണം, കണ്ണൂർ പൊലീസിന് തീരാതല വേദനയാണ് ഇയാൾ. മയക്കുമരുന്ന് - ഗുണ്ടാ കേസുകളിലെ പ്രതിയായ ശമീം സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ വെല്ലുവിളിക്കുന്നത് പതിവാണ്. നേരത്തെ സോഷ്യൽ മീഡിയയിലുടെ പൊലീസിനെ അക്രമിക്കുമെന്ന് പറഞ്ഞ ശമീമിനെ പൊലീസ് താമസ സ്ഥലത്ത് കയറി അറസ്റ്റ് ചെയ്തിരുന്നു.

Arrested | പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട 5 വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ശമീം അറസ്റ്റിൽ; 'സ്വന്തം വാഹനം കസ്റ്റഡിയിലെടുത്തത് പ്രകോപനം'

കഴിഞ്ഞ ദിവസം വളപട്ടണം പൊലീസ് സ്‌റ്റേഷനിലെ ചില പൊലീസുകാരുമായി ശമീം തർക്കത്തിലേർപ്പെട്ടിരുന്നു. ഇയാളുടെ വാഹനം പിടിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വാഹനം വിട്ടുകൊടുക്കാതെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ശമീം ഇയാളുടേത് ഉൾപെടെയുള്ള വാഹനങ്ങൾ കത്തിച്ചത്. രണ്ടു മണിക്കൂറോളം നീണ്ട ശ്രമഫലമായാണ് ഫയർഫോഴ്സ് തീയണച്ചത്. നിരവധി കേസിലെ പ്രതിയായ ശമീമിനെതിരെ കാപ ഉൾപെടെ ചുമത്തിയിട്ടുണ്ട്', പൊലീസ് പറഞ്ഞു.

 

Keywords: Kannur, Kerala, News, Youth, Arrest, Case, Vehicles, Police Station, Custody, CCTV, Social Media, Attack, Top-Headlines,  Youth arrested in case of setting fire vehicles parked police station.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia