Arrest | മാട്രിമോനിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ഹോടെലിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; 38 കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കൊച്ചി: (www.kvartha.com) മാട്രിമോനിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ഹോടെലിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 38 കാരന്‍ ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. ബെംഗ്‌ളൂറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ദിലീപിനെയാണ് നോര്‍ത് പൊലീസ് നിന്ന് അറസ്റ്റ് ചെയ്തത്. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈവാഹിക പോര്‍ടല്‍ വഴി പരിചയപ്പെട്ട ഇരുവരും അടുത്തു. ഈ സമയം യുവതി തന്റെ വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്നു. ഇതിനിടെ തന്റെ പിറന്നാള്‍ ആഘോഷത്തിനായി ദിലീപ് യുവതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തി. കൊച്ചിയിലെ ഹോടെലിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

Arrest | മാട്രിമോനിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ഹോടെലിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; 38 കാരന്‍ അറസ്റ്റില്‍


പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ഇയാള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വൈരാഗ്യത്തില്‍ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ യുവതിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ചു കൊടുക്കുകയായിരുന്നു. 

തുടര്‍ന്ന് യുവതിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂറിലാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ സംഘം ബെംഗളൂറിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബെംഗ്‌ളൂറു കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു.

Keywords:  News,Kerala,State,Kochi,Case,Molestation,Complaint,Police,Online, Youth arrested from Bengaluru in molestation case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia