സുഹൃത്തിന്റ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; തിരുവനന്തപുരത്ത് 23 കാരന്‍ അറസ്റ്റില്‍
Aug 12, 2021, 11:50 IST
തിരുവനന്തപുരം: (www.kvartha.com 12.08.2021) തിരുവനന്തപുരം കല്ലമ്പലം നാവിയിക്കുളത്ത് സുഹൃത്തിനൊപ്പം മദ്യപിച്ചശേഷം സുഹൃത്തിന്റ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 23കാരന്‍ അറസ്റ്റില്‍. സ്ത്രീയുടെ പരാതിയില്‍ പ്രദീപ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.
കല്ലമ്പലം പൊലീസ് ഇന്‍സ്പെക്ടര്‍ ഫിറോസ് ഐ യുടെ നേതൃത്വത്തില്‍ എസ് ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ് ഐ അനില്‍കുമാര്‍, എ എസ് ഐ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിമോന്‍. ആര്‍, സിവില്‍ പൊലീസ് ഓഫീസര്‍ മാരായ വിനോദ് കുമാര്‍, സന്തോഷ് കുമാര്‍, കവിത, അജീഷ് എന്നിവരാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് ഒമ്പതിന് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സ്ത്രീയുടെ മകനുമായി രാത്രി ഏറെ വൈകിയും മദ്യപിച്ച പ്രദീപ്, മകനെ അയാളുടെ ഭാര്യ വീട്ടില്‍ കൊണ്ടുചെന്നാക്കിയതിന് ശേഷമാണ് സ്ത്രീയുടെ നാവായിക്കുളത്തെ വീട്ടിലേക്കെത്തിയത്. സ്ത്രീയെ വാതിലില്‍ തട്ടിവിളിച്ച ഇയാള്‍ മകന്‍ മദ്യപിച്ച് ബോധമില്ലാതെ തൊട്ടടുത്ത റബ്ബര്‍ പുരയുടെ സമീപം കിടക്കുന്നുവെന്ന് കള്ളം പറഞ്ഞു. ഇതു വിശ്വസിച്ച സുഹൃത്തിന്റെ അമ്മ വിളിച്ചപ്പോള്‍ കൂടെ പോയി.
എന്നാല്‍ 23കാരന്‍ മകന്റെ സമീപത്തേക്കെന്ന വ്യാജേന റബ്ബര്‍ പുരയിടത്തിലേക്കാണ് അമ്മയെ കൊണ്ടുപോയത്. അവിടെവച്ച് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ ഉറക്കെനിലവിളിച്ചു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിവരുമെന്ന് ഭയന്ന പ്രദീപ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഓടി രക്ഷപ്പെട്ട പ്രദീപ് നേരെ തന്റെ വീട്ടില്‍ പോയി ഒളിച്ചിരിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് രാത്രിതന്നെ പ്രദീപിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.