SWISS-TOWER 24/07/2023

Arrested | പരിയാരത്ത് വയോധികയെ കത്തി കാട്ടി കവര്‍ച നടത്തിയെന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

 


തളിപ്പറമ്പ്: (KVARTHA) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നുവെന്ന കേസിലെ പ്രതിയെ പരിയാരം പൊലീസ് കര്‍ണാടകയില്‍ നിന്നും അറസ്റ്റു ചെയ്തു. ഒക്ടോബര്‍ 19 ന് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോക്ടര്‍ സക്കീര്‍ അലിയുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന് വയോധികയെ കഴുത്തിന് കത്തി വെച്ച് ആക്രമിച്ച് ഒന്‍പതു പവന്റെ ആഭരണങ്ങളും 15,000 രൂപയും കവര്‍ന്നുവെന്ന കേസിലെ ഒന്നാം പ്രതിയായ കോയമ്പത്തൂര്‍ സ്വദേശിയായ സുള്ളന്‍ സുരേഷിനെയാണ് പൊലീസ് പിടികൂടിയത്.

Arrested | പരിയാരത്ത് വയോധികയെ കത്തി കാട്ടി കവര്‍ച നടത്തിയെന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ഈ കേസില്‍ സുരേഷിന്റെ കൂട്ടാളിയായ മൂന്ന് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. സഞ്ജീവ് കുമാര്‍ ജെറാള്‍ഡ്, രഘു എന്നിവരാണ് പിടിയിലായത്. ഇവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അബുവെന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാന്‍ ബാക്കിയുള്ളത്.

കഴിഞ്ഞ ഒരാഴ്ചയായി പരിയാരം എസ് എച് ഒ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പ്രത്യേക സംഘം സുള്ളന്‍ സുരേഷിനെ പിടികൂടാനായി തമിഴ് നാട്ടിലായിരുന്നു. പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സുള്ളന്‍ സുരേഷ് കര്‍ണാടകത്തിലേക്ക് കടക്കാനായി വെള്ളിയാഴ്ച ഉച്ചയോടെ ജോലാര്‍ പേട്ട ജന്‍ക്ഷന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് സാഹസികമായി പൊലീസ് പിടികൂടിയത്.

കൊലപാതകം ഉള്‍പെടെ എണ്‍പതിലേറെ കേസുകളില്‍ പ്രതിയാണ് സുള്ളന്‍ സുരേഷെന്ന് പൊലീസ് പറഞ്ഞു. തെളിവുകള്‍ അവശേഷിപ്പിക്കാതെ കവര്‍ച നടത്തി രക്ഷപ്പെടുന്ന ഇയാളെ വളരെ വിദഗ്ധമായാണ് പൊലീസ് കണ്ടെത്തിയതും കൂട്ടാളികളെ ഒന്നൊന്നായി വലയിലാക്കിയതും. ഷിജോ അഗസ്റ്റിന്‍, അശ്‌റഫ്, രജീഷ്, സയ്യിദ്, നൗഫല്‍ എന്നീ പൊലീസുകാരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords:  Youth arrested for robbery, Kannur News, Arrested, Robbery, Complaint, Railway Station, Murder Case, Sullan Suresh, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia