Arrested | 'വീട്ടിലെ ഗോവണിപ്പടിയില്‍നിന്ന് വീണ് പിതാവ് മരിച്ച സംഭവം കൊലപാതകം'; മകന്‍ അറസ്റ്റില്‍!

 


ചാലക്കുടി: (KVARTHA) വീട്ടിലെ ഗോവണിപ്പടിയില്‍ നിന്ന് വീണ് പിതാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂത്ത മകന്‍ പോളിനെ (25) ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം പോസ്റ്റ് ഓഫീസ് ജന്‍ക്ഷനു സമീപം പോട്ടോക്കാരന്‍ വര്‍ഗീസി(54)ന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

Arrested | 'വീട്ടിലെ ഗോവണിപ്പടിയില്‍നിന്ന് വീണ് പിതാവ് മരിച്ച സംഭവം കൊലപാതകം'; മകന്‍ അറസ്റ്റില്‍!
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മാര്‍ച് 20-ന് രാത്രി 9.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ ഗോവണിപ്പടിയില്‍ നിന്ന് വീണ നിലയില്‍ വര്‍ഗീസിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വര്‍ഗീസിനെ മകന്‍ പോള്‍ തള്ളിയിട്ടതാണെന്ന് കണ്ടെത്തി.

വര്‍ഗീസും പോളും സഹായിയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വര്‍ഗീസിന്റെ ഭാര്യ ആന്‍സിയും ഇളയമകന്‍ ജസ്റ്റിനും വിദേശത്താണ്. പോള്‍ 20-ന് രാവിലെ വര്‍ഗീസിനെ ആക്രമിച്ചിരുന്നതായി സഹായി മൊഴി നല്‍കിയിരുന്നു. മാത്രമല്ല, മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്ന പോള്‍ പിതാവിനെ ഇതിനു മുമ്പും ആക്രമിച്ചിരുന്നുവെന്നും സഹായിയും പരിസരവാസികളും മൊഴി നല്‍കിയിട്ടുണ്ട്.

അപകടം നടന്ന ദിവസം രാത്രി ഭക്ഷണം കഴിക്കുന്ന സമയമായിട്ടും സഹായി ജോസഫ് എത്താതിരുന്നതിനെ തുടര്‍ന്ന് ഇയാളെ വിളിക്കാനായി പോള്‍ വീടിന്റെ രണ്ടാം നിലയിലേക്ക് ഗോവണിയിലൂടെ കയറി. പിന്നാലെ വര്‍ഗീസും ചെന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ മകന്‍ അച്ഛനെ ആക്രമിക്കുകയും ഗോവണിയില്‍നിന്ന് തള്ളിയിടുകയും ചെയ്തു. സംഭവസമയത്ത് പോള്‍ മദ്യപിച്ചിരുന്നു.

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ പോള്‍ സൃഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. സംഭവങ്ങള്‍ കാണാനിടയായ സഹായി ഉടന്‍ തന്നെ സ്ഥലംവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് താമസക്കാരനായ സഹായി ജോസഫിനെ വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതും അറസ്റ്റ് നടന്നതും.

ചാലക്കുടി എസ് എച് ഒ സികെ സജീവ്, എസ് ഐ മധു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Youth arrested for murder case, Alappuzha, News, Murder Case, Accused, Crime, Criminal Case, Arrested, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia