Arrested | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ ബീയര്‍ നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ നിര്‍ബന്ധിച്ച് ബീയര്‍ നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വളപട്ടണം സ്വദേശി എഎം ശമിലി (38) നെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എവി ദിനേശ് ആണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇന്‍സ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ശമില്‍ പെണ്‍കുട്ടിയെ ബൈകില്‍ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്‌നേക് പാര്‍കും മറ്റും സന്ദര്‍ശിച്ചശേഷം ഒരു ബാറില്‍ എത്തിച്ച് ബിയര്‍ വാങ്ങി നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെണ്‍കുട്ടിയെ മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ചു പീഡനത്തിന് വിധേയയാക്കി എന്നാണു പരാതി.

രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Arrested | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ ബീയര്‍ നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

Keywords: Youth arrested for Molesting minor girl, Taliparamba, News, Local News, Molestation, Complaint, Police, Arrested, Minor Girl, Probe, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia