Arrested | 'ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍
Mar 27, 2023, 12:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.
തൃപ്പൂണിത്തുറ എസ് എന്‍ ജന്‍ക്ഷനിലെ ആയുര്‍വേദ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അതിക്രമം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആശുപത്രിയില്‍ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന 38കാരനായ ശ്രീജിത് ആണ് അറസ്റ്റിലായത്. രാത്രി 11 മണിയോടെ ഇയാള്‍ നഴ്‌സിംഗ് സ്റ്റേഷന് സമീപത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി ഇയാള്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം നഴ്‌സിംഗ് സ്റ്റേഷനില്‍ കയറി നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതറിയോടിയ നഴ്‌സ് ഇയാളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടു.
നഴ്‌സ് രക്ഷപ്പെട്ടതോടെ ശ്രീജിതും ആശുപത്രി വിട്ടുപോയി. കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് മനസിലായ ശ്രീജിത് വെള്ളിയാഴ്ച ആശുപത്രിയിലെത്തി നഴ്‌സിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. മൊബൈല്‍ ഫോണില്‍ വാളിന്റേയും തോക്കുകളുടേയും ചിത്രങ്ങള്‍ കാണിച്ച ശേഷം ഇതെല്ലാം കാറില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നഴ്‌സ് വിവരം ഭര്‍ത്താവിനെ അറിയിച്ചു.
ഭര്‍ത്താവാണ് പൊലീസില്‍ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീജിത്തിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.
Keywords: Youth arrested for molestation attempt, Kochi, News, Local News, Molestation attempt, Arrested, Police, Complaint, Kerala.
തൃപ്പൂണിത്തുറ എസ് എന്‍ ജന്‍ക്ഷനിലെ ആയുര്‍വേദ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അതിക്രമം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആശുപത്രിയില്‍ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന 38കാരനായ ശ്രീജിത് ആണ് അറസ്റ്റിലായത്. രാത്രി 11 മണിയോടെ ഇയാള്‍ നഴ്‌സിംഗ് സ്റ്റേഷന് സമീപത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി ഇയാള്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം നഴ്‌സിംഗ് സ്റ്റേഷനില്‍ കയറി നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതറിയോടിയ നഴ്‌സ് ഇയാളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടു.
ഭര്‍ത്താവാണ് പൊലീസില്‍ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീജിത്തിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.
Keywords: Youth arrested for molestation attempt, Kochi, News, Local News, Molestation attempt, Arrested, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.