ഒളി സ്ഥലത്തു നിന്നും പെണ്‍കുട്ടി അച്ഛനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടു; 16 കാരിയുമായി മുങ്ങിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

 


ADVERTISEMENT


ഇടുക്കി: (www.kvartha.com 28.05.2020) ഒളി സ്ഥലത്തു നിന്നും പെണ്‍കുട്ടി അച്ഛനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട ഫോണ്‍കോളില്‍ നിന്നും 16 കാരിയുമായി മുങ്ങിയ യുവാവിനെ പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തു. ബൈസണ്‍വാലി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഈശ്വരന്‍ (21) ആണ് പിടിയിലായത്.

തിങ്കളാഴ്ച വൈകീട്ടാണ്, കൈലാസനാട് സ്വദേശിയായ പതിനാറുകാരിയെ വീട്ടില്‍നിന്ന് കാണാതായത്. പെണ്‍കുട്ടിയുമായി ഇയാള്‍ ശാന്തമ്പാറ പുത്തടിയിലാണ് രാത്രി കഴിച്ചുകൂട്ടിയതെന്ന് പൊലീസ് പറയുന്നു.

ഒളി സ്ഥലത്തു നിന്നും പെണ്‍കുട്ടി അച്ഛനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടു; 16 കാരിയുമായി മുങ്ങിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടി തന്റെ അച്ഛനെ വിവരമറിയിക്കുകയും കൂട്ടിക്കൊണ്ടുപോകാന്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, പെണ്‍കുട്ടിയുടെ അച്ഛന്‍ വിവരം പൊലീസിലറിയിച്ചു. പൊലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പൊലീസ് എത്തുന്നതറിഞ്ഞ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.

നെടുങ്കണ്ടം താലൂക്കാശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ അമ്മയുടെയും വനിതാ പൊലീസിന്റെയും സാന്നിധ്യത്തില്‍ പരിശോധിക്കുകയും പീഡനത്തിനിരയായതായി തെളിയുകയും ചെയ്തു. വനിതാ എസ് ഐ മൊഴി രേഖപ്പെടുത്തി. പ്രതി ഈശ്വരനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതി നെടുങ്കണ്ടം ടൗണ്‍പരിസരത്ത് ഉള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, Idukki, Police, Case, Accused, Arrested, Molestation, hospital, SI, Mother, Father, Youth Arrested for Misuse Minor Grl in Nedumkandam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia