SWISS-TOWER 24/07/2023

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ അസഭ്യം പറഞ്ഞെന്ന കേസിൽ യുവാവ് അറസ്റ്റിൽ

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com 14.09.2021) പൊലീസുകാരനെ അസഭ്യം പറഞ്ഞെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഇയാൾ മദ്യപിച്ചെത്തി വീട്ടില്‍ ബഹളം വയ്ക്കുകയും പ്രായമായ രക്ഷിതാക്കളെ ശല്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാൻ വന്നതായിരുന്നു പൊലീസ്. ഓടോ ഡ്രൈവറായ അനസിനെയാണ് അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ അസഭ്യം പറഞ്ഞെന്ന കേസിൽ യുവാവ് അറസ്റ്റിൽ

അസഭ്യം പറഞ്ഞതിന് പിന്നാലെ ജീപിന് കുറുകെ ഇയാൾ ഓടോറിക്ഷയിട്ട് മാര്‍ഗതടസം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മദ്യപിച്ചെത്തി മാതാപിതാക്കളെ ശല്യം ചെയ്തതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ അനസിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. പൊലീസുകാരുടെ മുന്നില്‍ വച്ചും ഇയാള്‍ പിതാവിനെ അസഭ്യം പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്.


Keywords:  News, Arrested, Arrest, Kerala, State, Top-Headlines, Police, Case, Youth, Police men, Youth arrested for insulting Policeman.
 

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia