SWISS-TOWER 24/07/2023

Arrested | 'കൃഷിയിലെ താത്പര്യം കാരണം കഞ്ചാവ് വളർത്തി'! യുവാവ് അറസ്റ്റിൽ; പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

 


ADVERTISEMENT

കാസർകോട്: (KVARTHA) കഞ്ചാവ് ചെടി നട്ടുവളർത്തിയെന്ന കേസിൽ യുവാവ് എക്സൈസിന്റെ പിടിയിലായി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിൽ താമസിക്കുന്ന ഉമർ ഫാറൂഖ് (40) ആണ് അറസ്റ്റിലായത്. കാസർകോട് എക്സൈസ് ഇൻസ്‌പെക്ടർ ഇ ടി ഷിജുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Arrested | 'കൃഷിയിലെ താത്പര്യം കാരണം കഞ്ചാവ് വളർത്തി'! യുവാവ് അറസ്റ്റിൽ; പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന ക്വാർടേഴ്സ് പരിസരത്ത് എത്തിയ സംഘം കഞ്ചാവ് ചെടി നട്ട് വളർത്തുകയും പരിപാലിക്കുകയും ചെയ്‌തതായി കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമം 20 എ വകുപ്പ് പ്രകാരം കേസെടുത്തതായി എക്സൈസ് അധികൃതർ കെവാർത്തയോട് പറഞ്ഞു.

ആറ് മാസത്തിൽ താഴെ വളർച്ചയുള്ള കഞ്ചാവ് ചെടിയാണ് ഇവിടെ വളർന്നിരുന്നത്. ഷീറ്റ് കൊണ്ട് മറച്ച് രഹസ്യമായാണ് ചെടി വളർത്തിയിരുന്നത്. കൃഷിയോടുള്ള പ്രേമം കാരണം കഞ്ചാവ് വളർത്തിയെന്നാണ് യുവാവ് എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കഞ്ചാവ് ചെടി തനിയെ വളർന്നതാണെന്നുമുള്ള പരസ്പര വിരുദ്ധമായ മൊഴിയും യുവാവ് നടത്തിയിട്ടുണ്ട്. നേരത്തെ ചെറിയ അളവിലുള്ള കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Aster mims 04/11/2022



വിത്ത് കൊണ്ടുവന്ന് ചാണകപ്പൊടിയും മറ്റ് വളങ്ങളും വെള്ളവും നൽകി നന്നായി തന്നെ കഞ്ചാവ് ചെടിയെ യുവാവ് പരിപാലിച്ച് വന്നിരുന്നതായും കഞ്ചാവ് ഉപയോഗത്തിന് വേണ്ടി തന്നെയാണ് ഇയാൾ ചെടി വളർത്തിയതെന്നും വ്യക്തമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 143 സെന്റി മീറ്റർ ആണ് പിടികൂടിയ കഞ്ചാവ് ചെടിയുടെ ഉയരം. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ ഉണ്ണികൃഷ്ണൻ, സി ഇ ഒമാരായ കണ്ണൻ കുഞ്ഞി, ശ്യാംജിത്ത്, ധന്യ എന്നിവരും ഉണ്ടായിരുന്നു.
  
Arrested | 'കൃഷിയിലെ താത്പര്യം കാരണം കഞ്ചാവ് വളർത്തി'! യുവാവ് അറസ്റ്റിൽ; പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

Keywords: News, Kerala, Kasaragod, Crime, Arrest, Agriculture, NDPS, Youth, Exice Officer, Youth arrested for growing cannabis, Shamil. < !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia