Arrested | സബ് ജയിലില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Mar 29, 2024, 18:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കൂത്തുപറമ്പ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ യുവാവിനെ പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൂത്തുപറമ്പ് സബ് ജയിലിനു പുറത്തു നിന്നും ലഹരി വസ്തുക്കള്‍ അകത്തേക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ പൊലീസിനെ കണ്ടു രക്ഷപ്പെട്ട യുവാവിനെയാണ് കണ്ണൂര്‍ നഗരത്തിനടുത്ത തോട്ടടയില്‍ നിന്നും വെളളിയാഴ്ച രാവിലെ പത്തുമണിക്ക് പൊലീസ് പിടികൂടിയത്.
കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ശാദിനെ(35) ആണ് എസ് ഐ അഖിലും സംഘവും പിടികൂടിയത്. സബ് ജയിലിലെ തടവുകാര്‍ക്ക് രാത്രികാലങ്ങളില്‍ കഞ്ചാവ് മതിലിന് അപ്പുറത്തു നിന്നും എറിഞ്ഞു കൊടുക്കുന്നതിനിടെയാണ് പൊലീസ് യുവാവിനെ കണ്ടത്. ഓടി രക്ഷപ്പെട്ട പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടടയില്‍ നിന്നും അറസ്റ്റിലാകുന്നത്.

Keywords: Youth arrested for ganga case, Kannur, News, Arrested, Ganga, Accused, Sub Jail, Probe, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.