Arrested | 'മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം'; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Feb 13, 2023, 21:50 IST
കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് ജാമ്യമില്ലാകുറ്റം ചുമത്തി അറസ്റ്റുചെയ്തു. കണ്ണൂര്‍ ജില്ലയിലെ കാളിയാടന്‍ പ്രകാശന്‍ എന്നയാളെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.
കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രവളപ്പില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചുവെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മകളുടെ ഭര്‍ത്താവും പൊതുമരാമത്ത് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അപകീര്‍ത്തിയുള്ള വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Controversy, RSS, Social-Media, Chief Minister, Youth arrested for defamatory comments.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.