Arrested | 'വഴിയില്‍ കിടന്ന് കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യത്തില്‍ വിഷം ചേര്‍ത്തതായി കണ്ടെത്തല്‍'; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അടിമാലി: (www.kvartha.com) വഴിയില്‍ കിടന്നു കിട്ടിയതെന്നു പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കഴിച്ച് യുവാവ് മരിച്ചെന്ന സംഭവത്തില്‍ ട്വിസ്റ്റ്. മദ്യം വഴിയില്‍ കിടന്നു കിട്ടിയതല്ലെന്നും സുഹൃത്ത് വിഷം ചേര്‍ത്തു നല്‍കിയതാണെന്നും പൊലീസ് കണ്ടെത്തി. മദ്യത്തില്‍ വിഷം കലര്‍ത്തിയ സുഹൃത്ത് അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുധീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

Arrested | 'വഴിയില്‍ കിടന്ന് കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യത്തില്‍ വിഷം ചേര്‍ത്തതായി കണ്ടെത്തല്‍'; യുവാവ് അറസ്റ്റില്‍

മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോന്‍ (40) കഴിഞ്ഞദിവസമാണ് കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മദ്യം കഴിച്ച മനോജ്, അനു എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് വാങ്ങി അടപ്പില്‍ ഓട്ടയിട്ട് വിഷകീടനാശിനി സിറിന്‍ജ് ഉപയോഗിച്ച് അതിനകത്ത് കലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു. വഴിയില്‍ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു.

എന്നാല്‍ കൂടെയെത്തിയ അനുവും കുഞ്ഞുമോനും മദ്യം കഴിച്ചതോടെയാണ് പദ്ധതി പാളിയത്. ഛര്‍ദിയും ക്ഷീണവും വന്നതോടെ മൂവരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതോടെ സുധീഷ് മദ്യക്കുപ്പി കത്തിച്ചുകളയാനും ശ്രമിച്ചു. ഇടുക്കി ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

Keywords: Youth arrested for cheating Case, Idukki, News, Local News, Police, Arrested, Liquor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia