SWISS-TOWER 24/07/2023

Arrested | 'വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചാരുംമൂട്: (KVARTHA) വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ പെണ്‍കുട്ടിയോട് അനന്തു പലവട്ടം വിവാഹാഭ്യര്‍ഥന നടത്തിയിട്ടും സമ്മതിക്കാത്തതിനെ തുടര്‍ന്നു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.

Arrested | 'വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍

ഒടുവില്‍ ശല്യം വര്‍ധിച്ചതോടെ ഒഴിഞ്ഞുമാറി നടന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കാണാനിടയായ അനന്തു തന്നോടൊപ്പം വീട്ടിലേക്ക് വരണമെന്ന് നിര്‍ബന്ധിക്കുകയും പെണ്‍കുട്ടി വിസമ്മതിച്ചതോടെ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതക ശ്രമത്തിന് അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

നൂറനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത്, എസ്‌ഐമാരായ എസ് നിധീഷ്, സുഭാഷ് ബാബു, സിപിഒമാരായ മനു, കണ്ണന്‍, ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Keywords:  Youth Arrested for Attempt to Murder, Alappuzha, News, Arrested, Murder Attempt, Complaint, Girl, Police, Accused, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia