Arrested | പ്രണയവൈരാഗ്യത്താല്‍ യുവതിയേയും ഭര്‍ത്താവിനെയും ബന്ധുവിനെയും വീട്ടിലെത്തി അക്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
Jan 25, 2024, 10:14 IST
തളിപ്പറമ്പ്: (KVARTHA) പ്രണയവൈരാഗ്യത്താല്‍ കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭര്‍ത്താവിനെയും ഭാര്യയെയും ബന്ധുവിനെയും കുത്തിപരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റബനീഷാണ്(22) അറസ്റ്റിലായത്. പിലാത്തറ അറത്തി പറമ്പിലെ സി കെ മധു(47), സി കെ സജിത്ത്(34), ഭാര്യ അഞ്ജന(18) എന്നിവരെയാണ് ഇയാള്‍ വീട്ടില്‍കയറി അക്രമിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അഞ്ജനയുടെ മുന്‍കാമുകനെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു വീട്ടിലെത്തി ബഹളംവെച്ചത്. ഇതു ചോദ്യം ചെയ്ത പ്രകോപനത്തിലാണ് സജിത്തിന്റെ പിതാവിന്റെ സഹോദരന്‍ മധുവിനെയും പിന്നീട് സജിത്തിനെയും ഭാര്യയെയും അക്രമിച്ചത്. മൂന്ന് മാസം മുന്‍പാണ് സജിത്ത് അഞ്ജനയെ വിവാഹം ചെയ്തത്.
റബനീഷ് ഏകപക്ഷീയമായി അഞ്ജനയെ പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ലെന്നുമാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. വിവാഹശേഷം യുവതിക്കെതിരെ ഭീഷണി മുഴക്കിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട റബനീഷിനെ പരിയാരം പൊലീസ് ബങ്കളത്തു നിന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Youth Arrested for Attacking 3 of Family, Kannur, News, Arrested, Remand, Court, Police, Complaint, Threatening, Crime, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.