Arrested | സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് കവര്‍ച നടത്തി'; യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് കവര്‍ച നടത്തിയെന്ന പരാതിയില്‍ യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്ന് കവര്‍ച നടത്തിയതെന്ന് ബൈജു മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പാലക്കാട് ഹേമാംബിക നഗര്‍ പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ബൈജു വീട്ടുകാരുമായി അത്ര രസത്തിലായിരുന്നില്ല. വീട്ടുകാര്‍ വീട് പൂട്ടി കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോയതിനു പിന്നാലെയാണ് കവര്‍ച നടത്തിയത്. സഹോദരിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കി. മാത്രമല്ല, മടങ്ങി വരുന്ന സമയവും ചോദിച്ചറിഞ്ഞു.

തുടര്‍ന്ന് വന്‍ തുക വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും ഒപ്പം കൂട്ടി കവര്‍ചയ്ക്കിറങ്ങുകയായിരുന്നു. ഓട് പൊളിച്ച് വീടിനുള്ളില്‍ കയറിയായിരുന്നു കവര്‍ച. അലമാരകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൈക്കലാക്കി. അന്വേഷണം വഴി തെറ്റിക്കുന്നതിനായി മുളക് പൊടി വിതറി. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാരി വലിച്ചിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.

Arrested | സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് കവര്‍ച നടത്തി'; യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍

വീടിന് സമീപത്തുനിന്നാണ് കവര്‍ചയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ഇവര്‍ ശേഖരിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം കുറച്ചുമാറി ആയുധങ്ങള്‍ ഉപേക്ഷിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ കവര്‍ചാ വിവരം അറിയുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ ബൈജുവിനെക്കുറിച്ച് പൊലീസിന് ചില സംശയങ്ങളുണ്ടാവുകയും തുടര്‍ന്ന് തന്ത്രപൂര്‍വം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ചയായ ചോദ്യം ചെയ്യലില്‍ സ്വന്തം വീട്ടിലെ കവര്‍ചയെക്കുറിച്ച് ബൈജു തുറന്നുപറയുകയായിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണവും പണവും പൊലീസ് കണ്ടെടുത്തു.

Keywords:  Youth and Friends Arrested for Robbing own house in Palakkad, Palakkad, News, Police, Arrested, Robbery, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia