Deportation | പാലക്കാട്ട് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി 

 
Youth Accused in Multiple Cases Deported from Palakkad Under KAPA

Photo Credit: Facebook / District Police Palakkad

ADVERTISEMENT

● നാടുകടത്തിയത് കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജീഷ് അനസിനെ.
● ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
● മുതലമട വില്ലേജ് ഓഫീസിന് സമീപം വച്ചുണ്ടായ കവര്‍ച്ചാ കേസില്‍ പ്രതിയാണ്.

പാലക്കാട്: (KVARTHA) നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് ഐ പി എസിന്റെ ശുപാര്‍ശ പ്രകാരം തൃശ്ശൂര്‍ റേഞ്ച് പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ തോംസണ്‍ ജോസിന്റെ ഉത്തരവ് പ്രകാരമാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജീഷ് അനസിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തിയത്.

Aster_MIMS

കാപ്പ നിയമം 15(1) (a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജീഷ് എന്ന് പൊലീസ് പറഞ്ഞു. 

കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജേഷ് സി കെ തുടര്‍ നടപടികള്‍ സ്വീകരിച്ചു. 2024 ആഗസ്ത് മാസത്തില്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുതലമട വില്ലേജ് ഓഫീസിന് സമീപം വച്ചുണ്ടായ കവര്‍ച്ചാ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ-15 പ്രകാരമുള്ള നടപടികള്‍ ഇയാള്‍ക്കെതിരെ സ്വീകരിച്ചത്. 

കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ ചെയ്യുക, അന്യായമായി തടസം സൃഷ്ടിക്കുക, കുറ്റകരമായ നരഹത്യ ചെയ്യുവാനുള്ള ശ്രമം, കവര്‍ച്ച നടത്തുക തുടങ്ങിയ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിനാണ് അജീഷ് അനസിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.

#Palakkad #KAPAAct #CrimeNews #Deportation #KeralaPolice #LegalAction

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia