ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 21/03/2015) ഗാനരചയിതാവും കവിയുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. കൊച്ചി അമൃത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴിച്ച വൈകിട്ട് 5.30നായിരുന്നു അന്ത്യം.
ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ജനുവരി 24നാണ് അദ്ദേഹത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗികൂടിയായിരുന്ന അദ്ദേഹത്തിന്റെ വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചിരുന്നു.
1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ച യൂസഫലി കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. ബിരുദം നേടിയിരുന്നു പിന്നീട് ബി.എല്‍ (ഇന്നത്തെ LLB) നേടി. പിന്നീട് വക്കീലായി ജോലിചെയ്തിട്ടുണ്ട്. മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിക്ക് സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായകമായത്.
1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ യൂസഫലിയുടെ ആദ്യ കവിത 'കൃതാര്‍ത്ഥന്‍ ഞാന്‍' പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്‌കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടിയുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു. ഇന്ത്യയില്‍തന്നെ സംസ്‌കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി കൂടിയാണ് യൂസഫലി. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം 'സൈനബ' യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി.
1962ലാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക് കടന്നുവന്നത്. 'മൂടുപടം' എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനങ്ങള്‍ രചിച്ചത്. 'മഴ' എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്. 1979 ല്‍ സംവിധാനം ചെയ്ത 'നീലത്താമര' എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009ല്‍ ലാല്‍ജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരില്‍ തന്നെ സംവിധാനം ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Death, Kochi, Kerala, Medical College, Yousaf Ali Keacheri , Cheemba, Neelathamara

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.