'സുഹൃത്ത് തന്നെ മനഃപൂർവം കൊല്ലാൻ ശ്രമിച്ചു' മറയൂരിൽ കൊക്കയിൽ ചാടിയ യുവതിയുടെ മൊഴി പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 03.09.2021) മറയൂരില്‍ സുഹൃത്തിനൊപ്പം കൊക്കയില്‍ ചാടിയ നിഖിലയുടെ മൊഴി പുറത്ത്. സുഹൃത്ത് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് നിഖില പറഞ്ഞതായി പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും, സുഹൃത്ത് നാദിര്‍ശ ബലമായി ഞരമ്പ് മുറിക്കുകയായിരുന്നുവെന്ന് നിഖില മൊഴി നൽകിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Aster mims 04/11/2022

'സുഹൃത്ത് തന്നെ മനഃപൂർവം കൊല്ലാൻ ശ്രമിച്ചു' മറയൂരിൽ കൊക്കയിൽ ചാടിയ യുവതിയുടെ മൊഴി പുറത്ത്

വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ശയും നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്. ആത്മഹത്യാ ശ്രമത്തിന് മുമ്പ് കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് നാദിര്‍ശ വിഡിയോ അയച്ച് കൊടുത്തിരുന്നു.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയിൽ പാറപ്പുറത്ത് കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ഇവർ നൽകിയ വിവരം അനുസരിച്ച് നാട്ടുകാ‍രും പൊലീസും നടത്തിയ തിരച്ചിലിൽ നാദിർശയുടെ മൃതദേഹം കിട്ടുകയായിരുന്നു.

Keywords:  News, Idukki, Police, Case, Top-Headlines, Kerala, State, Young woman's statement against her friend. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia