Accident | റോഡിലെ കുഴിയില്‍ ബൈക് നിയന്ത്രണം വിട്ടുമറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; സുഹൃത്തിന് പരുക്ക്

 


കാസര്‍കോട്: (www.kvartha.com) റോഡിലെ കുഴിയില്‍ ബൈക് നിയന്ത്രണം വിട്ടുമറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. ഒപ്പം സഞ്ചരിച്ച സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈകിള്‍ സ്‌കൂളിന് സമീപം സുഖ ജ്യോതി വീട്ടിലെ മഹേഷ് ചന്ദ്ര ബാലിഗ - അനുപമ ബാലിഗ ദമ്പതികളുടെ മകള്‍ ശിവാനി (20) ആണ് മരിച്ചത്. മണിപാല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ്. ബൈക് ഓടിച്ച സഹപാഠിയും ആലപ്പുഴ മയ്യളത്തെ ഗോപാലക്കുറുപ്പിന്റെ മകനുമായ അജിത്ത് കുറുപ്പിനാണ് (20) പരുക്കേറ്റത്.
     
Accident | റോഡിലെ കുഴിയില്‍ ബൈക് നിയന്ത്രണം വിട്ടുമറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; സുഹൃത്തിന് പരുക്ക്

ഞായറാഴ്ച രാത്രി കാസര്‍കോട് പ്രസ് ക്ലബ് ജന്‍ക്ഷന് സമീപം കെ എസ് ടി പി റോഡിലെ കുഴിയിലാണ് ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബേക്കലില്‍ നിന്നും മംഗ്‌ളൂറിലേക്ക് പോകവെ കാസര്‍കോട് പ്രസ് ക്ലബ് ജന്‍ക്ഷന് മുമ്പ് പുലിക്കുന്നിലെ ഇന്റര്‍ലോക് പാകിയ സ്ഥലത്തിന് തൊട്ടടുത്തായുള്ള കുഴിയില്‍ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശരണ്യ മംഗ്‌ളൂറിലെ കെഎംസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. സഹാേദരന്‍ രജത് ബാലിഗ (എന്‍ജിനീയര്‍, ബെംഗ്‌ളുറു). സംസ്‌കാരം ചാെവ്വാഴ്ച വൈകീട്ട് നാലിന് തയ്യില്‍ സമുദായ ശ്മശാനത്തില്‍.

Accident | റോഡിലെ കുഴിയില്‍ ബൈക് നിയന്ത്രണം വിട്ടുമറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; സുഹൃത്തിന് പരുക്ക്

സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കെ എസ് ടി പി റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി വലിയ കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിലെ പാതാളക്കുഴികള്‍ അടയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണെമന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Keywords: Accident, Died, Obitaury, Chandragiri Bridge, Kerala News, Malayalam News, Kasaragod News, Accident News, Accidental Death, Young woman died in pothole accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia