യുവതിയും 3 മാസം പ്രായമുള്ള കുഞ്ഞും ഒരാഴ്ചയായി താമസിക്കുന്നത് വീടിന്റെ സിറ്റൗടില്‍; ഭര്‍ത്താവ് വീടു പൂട്ടി പോയെന്ന് പരാതി, ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ്
Jul 14, 2021, 09:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 14.07.2021) യുവതിയും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞും ഒരാഴ്ചയായി താമസിക്കുന്നത് വീടിന്റെ സിറ്റൗടില്‍. ഭര്‍ത്താവ് ധോണി ശരണ്യശ്രീയില്‍ മനു കൃഷ്ണന് (31) വീട്ടില്‍ കയറ്റുന്നില്ലെന്ന് പരാതി. മനു കൃഷ്ണനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു.

ഒരു വര്‍ഷം മുന്‍പാണു മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) വിവാഹിതരായത്. ഈ മാസം ഒന്നിനാണു പത്തനംതിട്ടയില്‍ നിന്ന് യുവതി പ്രസവം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും വരുന്ന വിവരം അറിഞ്ഞതോടെ ഭര്‍ത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒന്‍പതാം തീയതി വരെ സമീപത്തെ വീടുകളില്‍ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗടില്‍ താമസമാക്കുകയായിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു. വീടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് ഇടപെട്ടു ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നല്‍കുമെന്നും കോടതി ഉത്തരവു ലഭിച്ചാല്‍ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്‍സ്‌പെക്ടര്‍ എ സി വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു. യുവതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കണമെന്ന കോടതി നിര്‍ദേശം പാലിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു.
അതേസമയം, ആരോപണങ്ങളൊന്നും ശരിയല്ലെന്നും തിരിച്ചാണ് ഉപദ്രവമെന്നും മനു കൃഷ്ണന്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.