Naval Service | രാജ്യത്തിന് കരുത്തായി ഏഴിമലയിൽ നിന്നും യുവസൈനികർ പുറത്തിറങ്ങി

 
Indian Navy passing out parade at Ezhimala
Indian Navy passing out parade at Ezhimala

Photo: Arranged

● 239 പേരാണ് പരിശീലനം പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്.
● പരിശീനം പൂർത്തിയാക്കിയ കോസ്റ്റ് ഗാർഡിൽ നിന്നുള്ള കാഡറ്റുമാരും പരേഡിൽ അണിനിരന്നു.
● 9 പേർ വനിത കാഡറ്റുമാരാണ്.

കണ്ണൂർ: (KVARTHA) രാജ്യത്തിന് അഭിമാനമായി ഏഴിമല നാവിക അക്കാദമിയിൽ നിന്നും യുവസൈനികർ സേവനത്തിന് സജ്ജരായി. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ നാവിക സേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി മുഖ്യാതിഥിയായി പങ്കെടുത്ത്  അഭിവാദ്യം സ്വീകരിച്ചു

രാജ്യത്തിന് വേണ്ടി ധീരതയോടെ സേവനമനുഷ്ഠിക്കുകയെന്നതാണ് ഓരോ കാഡറ്റുകളുടെയും കടമയെന്ന് കാഡറ്റുമാരെ അഭിസംബോധന ചെയ്തു കൊണ്ട് അഡ്മിറൽ ദിനേശ് ത്രിപാഠി പറഞ്ഞു. 239 പേരാണ് പരിശീലനം പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്. ഇതിൽ 29 പേർ വനിത കാഡറ്റുമാരാണ്. പരിശീനം പൂർത്തിയാക്കിയ കോസ്റ്റ് ഗാർഡിൽ നിന്നുള്ള കാഡറ്റുമാരും പരേഡിൽ അണിനിരന്നു. 

സുഡാൻ, മൗറീഷ്യസ്, മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തി പരിശീലനം പൂർത്തിയാക്കിയ എട്ടു പേരും  ഉൾപ്പെടും ദക്ഷിണ മേഖല മേധാവി വി ശ്രീനിവാസ്, അക്കാദമി കമാൻഡൻറ് വൈസ് അഡ്മിറൽ സി.ആർ പ്രവീൺനായർ, ഡെപ്യൂട്ടി കമാൻഡൻറ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ എന്നിവർ പങ്കെടുത്തു.

#IndianNavy #NavalAcademy #PassingOutParade #Ezhimala #WomenCadets #DefenceService


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia