കാണാതായ യുവാവിന്‍റെ മൃതദേഹം ക്വാറി കുളത്തിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Oct 2, 2021, 23:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വയനാട്: (www.kvartha.com 02.10.2021) അമ്പലവയൽ ആയിരംകൊല്ലിയിലെ ക്വാറി കുളത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പച്ചിലക്കാട് സ്വദേശി ഷിജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡികല്‍ ഷോപില്‍ ജോലിക്കാരനായിരുന്നു. വെള്ളിയാഴ്ച മുതല്‍ ഷിജേഷിനെ കാണാതായിരുന്നു.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ക്വാറിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിജേഷിന്‍റെ കാറില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കുളത്തില്‍ മൃതദേഹമുണ്ടെന്ന സംശയം ബലപ്പെട്ടത്.

തുടര്‍ന്ന് ഫയര്‍ഫോഴ്സിലെ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പെടുന്ന സംഘം ഒരു മണിക്കൂര്‍ തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. കാറില്‍ നിന്നും കണ്ടെത്തിയ 'എന്നെ ആരും അന്വേഷിക്കേണ്ട' എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് ഷിജേഷിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
Keywords: News, Wayanad, Kerala, State, Top-Headlines, Death, Found Dead, Police, Case, Young man, Quarry pond, Young man's body found in a quarry pond.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.