ട്രിപിള്‍ ലോക് ഡൗണ്‍ ലംഘിച്ച് മീന്‍ വാങ്ങാനിറങ്ങി, മതിയായ രേഖകളില്ലാതെ കയ്യോടെ പിടികൂടി പൊലീസ്; പിന്നീട് നടന്നത് ഇരുവരും തമ്മിലുള്ള മല്‍പിടുത്തം

 


മലപ്പുറം: (www.kvartha.com 24.05.2021) ട്രിപിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറത്ത് മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയതിന് തടഞ്ഞ പൊലീസുമായി മല്‍പിടുത്തം നടത്തി യുവാവ്. മലപ്പുറം വാണിയമ്പലത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വണ്ടൂര്‍ ചെട്ടിയാറ സ്വദേശി ബാദുഷയാണ് പൊലീസുമായി കൊമ്പുകോര്‍ത്തത്.

ട്രിപിള്‍ ലോക് ഡൗണ്‍ ലംഘിച്ച് മീന്‍ വാങ്ങാനിറങ്ങി, മതിയായ രേഖകളില്ലാതെ കയ്യോടെ പിടികൂടി പൊലീസ്; പിന്നീട് നടന്നത് ഇരുവരും തമ്മിലുള്ള മല്‍പിടുത്തം

മീന്‍ വാങ്ങാന്‍ ഇറങ്ങുന്നു എന്ന് കാണിക്കുന്ന സത്യപ്രസ്താവനയാണ് പൊലീസ് തടയുമ്പോള്‍ ബാദുഷയുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വാഹനത്തിന് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ സത്യപ്രസ്താവന കൈയ്യില്‍ ഉണ്ടെന്നും ലോക് ഡൗണ്‍ ആയതിനാല്‍ തിരിച്ചുപോകാന്‍ വേറെ വണ്ടി കിട്ടില്ല എന്നും പറഞ്ഞ് ബാദുഷ പൊലീസുകാരെ ബൈക് കസ്റ്റഡിയില്‍ എടുക്കുന്നതില്‍ നിന്നും തടഞ്ഞു.

ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവും കൈയ്യറ്റവുമായി. പരിശോധനയ്ക്ക് ഉണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് മുന്നില്‍ ബാദുഷ വഴങ്ങാന്‍ കൂട്ടാക്കാത്തതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ലോക് ഡൗണ്‍ നിയമം ലംഘിച്ചതിനും വാഹനത്തിന് മതിയായ രേഖയില്ലാത്തതും കാണിച്ച് ബാദുഷയുടെ പേരില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ ബാദുഷയെ പൊലീസ് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെയും വാഹനത്തില്‍ കയറാതിരിക്കാന്‍ മല്‍പിടുത്തം നടത്തുന്ന ബാദുഷയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.

Keywords:  Young man wrestling with police during lockdown checking, Malappuram, News, Police, Social Media, Lockdown, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia