Hospitalized | 'അടിമാലിയില്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം'; 90 ശതമാനം പൊള്ളേറ്റു
Oct 9, 2023, 20:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (KVARTHA) അടിമാലിയില്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. ഹോടെല്‍ ജീവനക്കാരനായ ജിനീഷാണ് (39) ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 90 ശതമാനം പൊള്ളേറ്റ് ഗുരുതരാവസ്ഥയിലായ ജിനീഷിനെ അടിമാലി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് 4.40-ഓടെയാണ് സംഭവം. അടിമാലി സെന്‍ട്രല്‍ ജന്ക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിനു കീഴിലെത്തിയ യുവാവ് കയ്യില്‍ സൂക്ഷിച്ചിരുന്ന കാനില്‍നിന്ന് പെട്രോള്‍ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചുറ്റുമുള്ളവര്‍ സംഭവം തിരിച്ചറിയുന്നതിന് മുന്‍പുതന്നെ തീ ആളിക്കത്തി. ഇതോടെ കൂടിനിന്നവര്‍ നനച്ച ചാക്കിട്ട് തീയണക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ അടിമാലി താലൂക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പന്നിയാര്‍കുട്ടി സ്വദേശിയായ ജിനീഷ് അവിവാഹിതനാണ്. അടിമാലിക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയാണ്. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചശേഷം മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പന്നിയാര്‍കുട്ടി സ്വദേശിയായ ജിനീഷ് അവിവാഹിതനാണ്. അടിമാലിക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയാണ്. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചശേഷം മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Keywords: Young man sustains burn injuries hospitalized, Idukki, News, Burn Injuries, Hospitalized, Police, Statement, Treatment, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

