ഭക്ഷണം കഴിക്കാനെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ഹോടെല്‍ അടിച്ചുതകര്‍ത്തതായി പരാതി

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com 12.10.2021) ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോടെല്‍ അടിച്ചുതകര്‍ത്തതായി പരാതി. നടുവണ്ണൂര്‍ ജനത ഹോടെലിലാണ് സംഭവം. സംഭവത്തില്‍ ശരത്ത്(33) എന്നയാളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു. 

ഭക്ഷണം കഴിക്കാനെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ഹോടെല്‍ അടിച്ചുതകര്‍ത്തതായി പരാതി

ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരുവിധ പ്രകോപനവുമില്ലാതെ യുവാവ് ഹോടെലിലെ കൗണ്ടറും സി സി ടി വി സ്‌ക്രീനും അടിച്ചുതകര്‍ക്കുകയും ഹോടെല്‍ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തു.    
Aster_MIMS

നടുവണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ജനതാ ഹോടെലില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

Keywords:  News, Kerala, Kozhikode, Hotel, Police, Food, Complaint, Protest, Young man remanded alleged to attack hotel in Naduvannur
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia