Accident | ട്രെയിനിൽ കയറാൻ ശ്രമിക്കവെ പാളത്തിൽ വീണ് യുവാവിൻ്റെ കാൽ അറ്റു


● ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● മുഹമ്മദലി എന്ന യുവാവിനാണ് കാൽ നഷ്ടപ്പെട്ടത്.
● കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം
കണ്ണൂർ: (KVARTHA) റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ ശ്രമിക്കവെ ട്രാക്കിൽ വീണ് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ ഒരു മണിക്ക് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ മട്ടന്നൂർ ഉളിയിൽ സ്വദേശി മുഹമ്മദലിയെ (32) പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൊർണൂരിലേക്ക് പോകുന്നതിനായി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങുമ്പോൾ ചാടി കയറാൻ ശ്രമിച്ചതിനെ തുടർന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ട്രാക്കിലേക്ക് വീണ മുഹമ്മദലിയുടെ ഒരു കാൽപൂർണമായി അറ്റു.
മറ്റേ കാലിനും കൈക്കും ഗുരുതര പരുക്കുണ്ട്. നില ഗുരുതരമായതിനെ തുടർന്ന് ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
A 32-year-old man lost his leg after falling onto the tracks while trying to board a train at Kannur Railway Station. The accident happened early Wednesday morning, and the victim is now receiving treatment at a local hospital.
#TrainAccident #Kannur #Tragedy #RailwaySafety #MangalaLakshadweepExpress #Kerala