Arrested | 'പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയി'; 8 പേർ അറസ്റ്റിൽ; ഇരയും കുടുങ്ങി!

 


മലപ്പുറം: (www.kvartha.com) പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പൊലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽ നിന്നും അറസ്റ്റ് ചെയ്തു.

പുല്ലൂരാംപാറയിലെ മേലെ പൊന്നാങ്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിസോർടിൽ നിന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ പരപ്പനങ്ങാടി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ തട്ടിക്കൊണ്ടുപോയ യുവാവിനെ പാർപിച്ചതും ഈ റിസോർട്ടിൽ തന്നെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി മാരകായുധങ്ങളും പൊലീസ് കണ്ടെത്തി.        

Arrested | 'പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയി'; 8 പേർ അറസ്റ്റിൽ; ഇരയും കുടുങ്ങി!

Arrested | 'പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയി'; 8 പേർ അറസ്റ്റിൽ; ഇരയും കുടുങ്ങി!

Arrested | 'പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയി'; 8 പേർ അറസ്റ്റിൽ; ഇരയും കുടുങ്ങി!

 മുസ്ലിം യൂത് ലീഗ് തിരുവമ്പാടി പഞ്ചായത് ജനറൽ സെക്രടറി ശാൻഫാരി (29), ആശിഖ് മുഹമ്മദ് (27), ജിതിൻ (38), ജസീം (27), തഫ്സീർ (27), മുഹമ്മദ് നജാദ് (28), മുഹമ്മദ് ആരിഫ് (28), ശാഹിദ് (36) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

താനൂർ താഹാ ബീച് കോളിക്കലകത്ത് അബ്ദുൽ ഖാദറിൻ്റെ മകൻ ഇസ്ഹാഖ് (30) എന്നയാളെയാണ് ചിറമംഗലത്ത് വെച്ച് മാരകായുധങ്ങളുമായി വന്ന അക്രമി സംഘം ടൊയോട ഫോർച്യുണർ കാറിൽ നാട്ടുകാരെ വാൾ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.

വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വർണവുമായി ബന്ധപ്പെട്ട തർക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് പറയുന്നത്. തട്ടിക്കൊണ്ട് പോയ ശേഷം യുവാവിനെ തടങ്കലിൽ പാർപ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയുണ്ട്. പ്രതികൾ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തുവിട്ട സ്വർണം ഇസ്ഹാഖ് ക്യാരിയറുമായി ചേർന്ന് തട്ടിയെടുത്തെന്നും സ്വർണം ഉരുക്കിവിറ്റു പണം വാങ്ങിയെന്നും പണം പ്രതികൾക്ക് തിരികെ നൽകാത്തതു കൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഇസ്ഹാഖ് സ്വർണക്കവർച, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയും താനൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിലുള്ളയായുമാണെന്ന് പൊലീസ് അറിയിച്ചു. പയ്യോളി പൊലീസ് സ്റ്റേഷനിലെ കവർച്ച കേസിലും പ്രതിയാണ്. ഇതോടെ ശനിയാഴ്ച ഇസ്ഹാഖിനെ പയ്യോളി കേസിൽ റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി എസ്ഐ നവീൻ ഷാജ്, പരമേശ്വരൻ, പൊലീസുകാരായ അനിൽ. മുജീബ്, രഞ്ചിത്ത്, ഡാൻസാഫ് ടീമംഗങ്ങളായ വിപിൻ, അഭിമന്യു, ആൽബിൻ, ജിനേഷ്, സബറുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

Keywords: Kerala,Malappuram,News,Top-Headlines,Kidnap,Cash,Arrested,Police, 'Young man kidnapped for money'; 8 people arrested.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia