Marthandavarma bridge | മരിക്കാന്‍ പോകുന്നുവെന്ന് കാട്ടി വാട്സ് ആപില്‍ സന്ദേശം; 'മാര്‍താണ്ഡവര്‍മ പാലത്തില്‍നിന്ന് യുവാവ് മകളുമായി പുഴയില്‍ ചാടി'

 


ആലുവ: (www.kvartha.com) മാര്‍താണ്ഡവര്‍മ പാലത്തില്‍നിന്ന് യുവാവ് മകളുമായി പുഴയില്‍ ചാടിയെന്ന് പൊലീസ്. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മകള്‍ ആര്യനന്ദയുമായി മാര്‍താണ്ഡവര്‍മ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. മരിക്കാന്‍ പോകുന്നുവെന്ന് വാട്സ് ആപില്‍ സന്ദേശം അയച്ച ശേഷമാണ് ലൈജു പുഴയില്‍ ചാടിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

Marthandavarma bridge | മരിക്കാന്‍ പോകുന്നുവെന്ന് കാട്ടി വാട്സ് ആപില്‍ സന്ദേശം; 'മാര്‍താണ്ഡവര്‍മ പാലത്തില്‍നിന്ന് യുവാവ് മകളുമായി പുഴയില്‍ ചാടി'
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂടറിലാണ് ഇരുവരും ആലുവയിലേക്കെത്തിയത്. തുടര്‍ന്ന് മാര്‍താണ്ഡവര്‍മ പാലത്തിന് സമീപം വാഹനം നിര്‍ത്തി, പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ ശേഷം ലൈജു ചാടുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. പ്രദേശവാസികള്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പരിശോധനയും തിരിച്ചിലും ആരംഭിച്ചത്.

ലൈജു വീട്ടില്‍ നിന്ന് പുറപ്പെടും മുമ്പുതന്നെ വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് പുഴയില്‍ ചാടാന്‍ പോകുന്നുവെന്ന് കാട്ടി വാട്സ് ആപില്‍ സന്ദേശം അയച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ ഉടന്‍ തന്നെ വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും ലൈജുവിനേയും കുട്ടിയേയും കണ്ടെത്താന്‍ സാധിച്ചില്ല. കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Keywords: Young man jumps into river with daughter from Marthandavarma bridge, Aluva, River, Police, Daughter, Message, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia